11:31am 12 November 2026
NEWS
ലോകം ഒരേ വേഗത്തിൽ; ദോഹയിൽ 'വൺ റൺ ഫോർ ഓൾ' ആഗോള ഹാഫ് മാരത്തോൺ മെയ് 24 ന്
10/05/2026  02:09 PM IST
nila
ലോകം ഒരേ വേഗത്തിൽ; ദോഹയിൽ വൺ റൺ ഫോർ ഓൾ ആഗോള ഹാഫ് മാരത്തോൺ മെയ് 24 ന്

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഹാഫ് മാരത്തോണുകളിൽ ഒന്നായ 'വൺ റൺ ഫോർ ഓൾ' (One Run for All) മൂന്നാം പതിപ്പിന് ഖത്തർ വേദിയാകുന്നു. കായിക-യുവജന മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ കായിക മേള മെയ് 24-ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലാണ് നടക്കുക.
​ലോകമെമ്പാടുമുള്ള 110-ലധികം രാജ്യങ്ങളിൽ ഒരേസമയം നടക്കുന്ന ഈ ഓട്ടമത്സരത്തിൽ ഖത്തറിൽ നിന്ന് മാത്രം 2,500-ലധികം പേർ പങ്കെടുക്കുമെന്ന് ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള അൽ ദോസരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായക്കാർക്കായി ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
 1 കി.മീ, 5 കി.മീ, 10 കി.മീ, 21.1 കി.മീ (ഹാഫ് മാരത്തോൺ) എന്നിവയ്ക്ക് പുറമെ കുട്ടികൾക്കായി ഇത്തവണ പുതുതായി 400 മീറ്റർ മത്സരവും കുടുംബങ്ങൾക്കായി 2.5 കി.മീ മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സര ദിവസം വൈകുന്നേരം 4:30 മുതൽ ഫാൻ സോണിൽ വിനോദ പരിപാടികൾ ആരംഭിക്കും. മത്സരങ്ങൾ രാത്രി 9 മണിക്ക് ആരംഭിച്ച് 10 മണിയോടെ സമാപിക്കും.
​സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, ചൈന, ബ്രസീൽ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികൾ ഈ ആഗോള കായിക മാമാങ്കത്തിന്റെ ഭാഗമാകും. എല്ലാവർക്കും പ്രാപ്യമായ രീതിയിൽ കായിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാരത്തോൺ സംഘടിപ്പിക്കുന്നത്. കായിക വിനോദത്തിനൊപ്പം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള മികച്ച അവസരമായിരിക്കും ഈ ദിനമെന്നും സംഘാടകർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img